തിരുവനന്തപുരം : മലയാളത്തെയും മരങ്ങളെയും സ്നേഹിക്കുന്ന ഒരു തലമുറ വളര്‍ന്നുവരണമെന്ന് സുഗതകുമാരി. മൃഗങ്ങളേയും, ജന്തുക്കളേയും പ്രകൃതിയെയും എല്ലാം ഇന്ന് പീഡിപ്പിക്കുന്നു. മാതൃഭാഷയും അവഗണിക്കപ്പെടുന്നു. ഇതിനെയൊക്കെ സ്നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. ബാലഗോകുലം തിരുവനന്തപുരം മഹാനഗര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി.
ഈശ്വരവിശ്വാസമുള്ള ഒരു തലമുറ സൃഷ്ടിക്കപ്പെടണം. നാമം ജപിക്കാന്‍ അറിയാത്ത തലമുറ നഷ്ടപ്പെടുത്തിയത് പൂര്‍വ്വികര്‍ തന്ന അനുഷ്ഠാനങ്ങളാണ്, കേരളത്തിന്റെ തനിമയാണ്. വൃക്ഷങ്ങളില്‍പ്പോലും ഈശ്വരാംശം കാണണം. രാജ്യസ്നേഹവും അഭിമാനവും ധര്‍മ്മനിഷ്ഠയും ഉള്ള കരുത്തുറ്റ തലമുറയെ സൃഷ്ടിക്കലാകണം ബാലസംഘടനകളുടെ ലക്ഷ്യം.
മംഗളകരമായ കാര്യങ്ങളല്ല ഇപ്പോള്‍ നടക്കുന്നത്. എല്ലായിടത്തും കറ പുരണ്ടിരിക്കുന്നു. ഗജശാപം കേരളത്തെ ശപിക്കുകയാണ്. സുഗതകുമാരി പറഞ്ഞു.
മുക്കംപാലമൂട് രാധാകൃഷ്ണന് ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ ഡി. നാരായണശര്‍മ്മ, സമിതിയംഗങ്ങളായ എസ്. സുനില്‍കുമാര്‍, ആര്. പ്രസന്നകുമാര്‍, മേഖലാ പ്രസിഡന്റ് പി. ശ്രീകുമാര്‍, സംഘടനാസെക്രട്ടറി കെ. ബാബു, ജില്ലാ രക്ഷാധികാരി ഡോ. കെ.കെ. ഹരിഹരന്, സെക്രട്ടറി സി.റ്റി. പ്രകാശ്, സംഘടനാസെക്രട്ടറി റ്റി.വി. വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: