കോട്ടയം: വ്യക്തിത്വ വികാസവും മനസ്സിന്റെ സംസ്കരണവും മാതൃഭാഷയിലൂടെയേ സാധിക്കുകയുള്ളൂവെന്ന് ബാലഗോകുലം കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനം വിലയിരുത്തി. എല്ലാഭാഷകളും ശ്രേഷ്ഠമാണ്. മാതൃഭാഷയോടുള്ള അവഗണനയാണ് മൂല്യച്യുതിയുടെ പ്രധാന കാരണമെന്നും ബാലഗോകുലം ചൂണ്ടിക്കാട്ടുന്നു.
ആധുനിക വിദ്യാഭ്യാസം തേടുന്നതിനനുസരിച്ച് മാതൃഭാഷയില്‍ നിന്ന് അകന്നുപോകുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുന്നു. മലയാള ഭാഷയെയും മലയാളിയുടെ മനസ്സിനെയും വീണ്ടെടുക്കുക എന്നത് ബാലഗോകുലത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. മലയാളത്തില്‍ സാംസ്കാരിക പരീക്ഷ നടത്തുന്നതിനായി 25 വര്‍ഷം മുമ്പ് ബാലഗോകുലം അമൃതഭാരതി വിദ്യാപീഠം ആരംഭിച്ചിട്ടുണ്ട്.
അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ മലയാളികളെല്ലാം മലയാളത്തില്‍ തന്നെ സംസാരിക്കാനും അതില്‍ അന്യഭാഷാ പദങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കാനും ശ്രമിക്കണമെന്നും ബാഗലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: