കോട്ടയം: ഭാരതീയ ദളിത് സാഹിത്യ അക്കാദമി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഇന്‍ഡ്യന്‍ ദ്വിദിന ദളിത് ഫെസ്റ്റ് 2013 ഒക്ടോബറില്‍ 12, 13 തീയിതികളില് കൊച്ചിയില്‍ നടത്തുവാന്‍ സംസ്ഥാന കമ്മററിയോഗം തീരുമാനിച്ചു. ദളിത് ഫെസ്റ്റില്‍ ദളിത് സാഹിത്യകാരന്മാരായ കാഞ്ചഇളയ്യ, ശരണ്‍ ലിംബാളെ, കെ.കെ. കൊച്ച്, ഗേയില്‍ ഓം വിഡ്ത്ത്, ഇഗ്നോ അംബേദ്കര്‍ ചെയര്‍പേഴ്സണ്‍ ന്യൂദല്‍ഹി, സുനില്‍ സര്‍ദാര്‍, സത്യശോധക് സമാജ് ന്യൂദല്‍ഹി എന്നിവര്‍ വിവിധ സെമിനാറുകളിലും സിമ്പോസിയത്തിനും നേതൃത്വം കൊടുക്കും.
പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അടുത്ത 3 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളായി ജോണ്‍ പീറ്റര്‍ ജൂനിയര്‍ (പ്രസിഡന്റ്), പരുമല രാജപ്പന് (വര്‍ക്കിംഗ് പ്രസിഡന്റ്), പള്ളം പി.ജെ. ജോണ്‍ കൊടുവേലി (ജനറല്‍ സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. 15 അംഗം എക്സിക്യൂട്ടീവ് കമ്മറ്റിയും 51 അംഗം സംസ്ഥാന കൗണ്‍സിലും 5 അംഗ നയരൂപീകരണ അച്ചടക്ക കമ്മറ്റിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: