മഞ്ചസ്റ്റര്‍: നിലവിലെ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ രണ്ട് വര്‍ഷം കൂടി മാത്രം അവശേഷിക്കെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യം വയ്ക്കുന്നു.
റയല്‍ വിടുന്ന റൊണാള്‍ഡോയെ തിരികെ കൊണ്ടുവരാന്‍ ശക്തമായ താല്പര്യമാണ് യുണൈറ്റഡ് പ്രകടിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് കരാര്‍ പുതുക്കണമെന്ന റയലിന്റെ ഓഫര്‍ റൊണാള്‍ഡോ നിരസിച്ചെന്നാണ് അറിയുന്നത്.
മഞ്ചസ്റ്ററിലേക്ക് തിരികെ പോകാനാണ റൊണാള്‍ഡോ ശ്രമിക്കുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. റൊണാള്‍ഡോയ്ക്ക് 65 മില്ല്യണ്‍ പൗണ്ടാണ് റയലില്‍ തചിരികെ വരാന്‍ യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വ്യവസ്ഥകള്‍ അംഗീകരിക്കുകയാണെങ്കില്‍ വെയ്ന്‍ റൂണിയോടൊപ്പം ഒരാഴ്ച്ചയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന കളിക്കാരനെന്ന നിലയിലേക്ക് റൊണാള്‍ഡോ ഉയരും.
ഒരാഴ്ച്ചയില്‍ 250000 പൗണ്ടാണ് ഇരുവരും പ്രതിഫലമായി കൈപറ്റുക. യുണൈറ്റഡിലെ പഴയ സഹതാരങ്ങളെ വിട്ടുനില്ക്കുന്നതില് റൊണാള്ഡോയ്ക്ക നിരാശയുണ്ടെന്നാണ് അറിയുന്നത്.
യുണൈറ്റഡ് മാനേജര്‍ അലക്സ് ഫെര്‍ഗൂസന്റെ വിരമിക്കലിലുള്ള തന്റെ നിരാശയും റൊണാള്‍ഡോ മറച്ചുവച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: