മുംബൈ: ഐ.പി.എല്‍ ആറാം സീസണിലെ വാതുവയ്പ്- ഒത്തുകളി വിവാദം തന്നെ വിഷമിപ്പിച്ചുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. രണ്ടാഴ്ച കൊണ്ട് ഐ.പി.എല്ലില്‍ സംഭവിച്ചിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. ക്രിക്കറ്റ് ഇത്തരത്തിലുള്ള വിവാദങ്ങളില്‍ ഉള്‍പ്പെട്ടപ്പോഴെല്ലാം ദുഃഖം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ക്രിക്കറ്റിനെ പോലൊരു മഹത്തായ ഗെയിം തെറ്റായ പ്രവണതകള്‍ കാരണം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം ശ്രീശാന്ത് അടക്കം മൂന്നു കളിക്കാര്‍ വാതുവയ്പ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സച്ചിന്റെ പ്രതികരണം.
ബി.സി.സി.ഐയുടെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയിലും ഇംഗ്ലണ്ടിലും നടന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: