കല്‍പ്പറ്റ: ആദിവാസി കുറിച്യസമുദായകുടുംബത്തെ പോലീസ് സാന്നിദ്ധ്യത്തില്‍ പട്ടാപകല്‍ വീട്ടില്‍കയറി വെട്ടി പരിക്കേല്‍പ്പിച്ചു. വീടിന് നേരെ കല്ലെറിഞ്ഞു കൊണ്ട് ഓടിയെത്തിയ അക്രമി സംഘം ആനേരിമുക്കത്ത് കൊളനിയില്‍ വീട് തകര്‍ക്കുകയും, വീട്ടിലുണ്ടായിരുന്ന അയല്‍വാസികളടക്കമുള്ള ആറുപേരെ വെട്ടിയും അടിച്ചും പരിക്കേല്‍പ്പിക്കുകയുമായിരുന്നു.പുത്തമറ്റം രാജന്,(40), ഭാര്യ അംബിക (35) ഭാര്യ പിതാവ് രാജപ്പന്(70), ബന്ധുവായ അച്ചപ്പന്‍(55), മക്കള്‍ രാഗി, രാഹുല്‍ എന്നിവരാണ് കല്‍പ്പറ്റ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആക്രമികള്‍ തലേന്ന് മാട്ടായി നിസാറിന്റെ വീട്ടില്‍ യോഗം ചേര്‍ന്നാണ് അക്രമണത്തിന് രൂപം നല്‍കിയതെന്ന് സ്ഥലവാസികള്‍ അറിയിച്ചു. പോലീസിന്റെ ഒത്താശ അക്രമണത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണെന്നും പറയപ്പെടുന്നു. തയ്യല്‍ സെയ്ത്, മാട്ടിയി നിസാര്‍, മീന്കാരന് ബഷീര്‍, അച്ചാട് ഹാരീസ്, സി.ടി. സലിം, കബിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 60 തോളം പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇതില്‍ സി.ഐ.ടിയു നേതാവും, എന്‍.ഡി.എഫ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപോലും ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള അക്രമപരമ്പരയാണ് കമ്പളക്കാട് അരങ്ങേറിയത്. പോലീസ് നോക്കിനില്‍ക്കെ കഴിക്കാനെടുത്ത ഭക്ഷണം പോലും മക്കളുടെ മുന്നില്‍ നിന്ന് വലിച്ചെടുത്ത അക്രമി സംഘം ഭക്ഷണം തട്ടിതൂളി മാരകായുധങ്ങളുപയോഗിച്ച് അക്രമം അഴിച്ച് വിടുകയായിരുന്നു.
ആദിവാസി വനാവകാശ നിയമപ്രകാരം രാജന് ലഭിച്ച സ്ഥലം കളിസ്ഥലമാക്കന് അനുവദിക്കണമെന്ന് ആവശ്യപെട്ടാണ് അക്രമണം നടന്നത്.ഇവിടെ രാജന് നിര്‍മ്മിച്ച വീട് അക്രമികള്‍ തകര്‍ത്തു. കൃഷികളും നശിപ്പിച്ചു. മേല്‍ക്കൂരയുടെ കുറേഭാഗം ഇവര്‍ എടുത്തുകൊണ്ട് പോയി. പോലീസ് സംഭവം ആസ്വദിക്കുകയായിരുന്നു ചോര വാര്‍ന്ന് കിടന്നവരെ ശ്രദ്ധിക്കാതെ അക്രമികളോട് ഓടിരക്ഷപ്പെടാന്‍ സ്ഥലം എസ്. ഐ വിളിച്ച് പറയുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കുറിച്ച്യസമുദായംഗങ്ങള് നടത്തിയ പ്രതിഷേധ പ്രകടത്തില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വൈകുന്നത് വരെ സ്റ്റേഷനില്‍ കുത്തിയിരുന്നു.പിന്നിട് ബി.ജെ. പി. , ഹിന്ദു ഐക്യവേദി നേതാക്കള്‍ സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഭരണ പ്രതിപക്ഷ നേതാക്കള്‍ സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അക്രമണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഹിന്ദുഐക്യവേദി വയനാട് ജില്ലാസംഘടന സെക്രട്ടറി പി.കെ മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: