മുംബൈ: സഹാറ ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിരിക്കുന്ന നിക്ഷേപകരുടെ പണം സെബി മടക്കി നല്കി തുടങ്ങി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്പ്പറേഷന്, സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് എന്നീ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള നിക്ഷേപകര്‍ പണം തിരികെ കിട്ടുന്നതിനായി സെബി ഇഷ്യു ചെയ്തിട്ടുള്ള നാല് പേജ് വരുന്ന അപേക്ഷയാണ് ഉപയോഗിക്കേണ്ടത്.
സഹാറ ഗ്രൂപ്പ് കമ്പനികള്‍ ഓപ്ഷണലി ഫുള്ളി കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചര്‍ മുഖേനയാണ് നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചിരിക്കുന്നത്. എന്നാലിത് നിയമവിധേയം അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
നിക്ഷേപകരില്‍ നിന്നും സമാഹരിച്ച 25,000 കോടിയോളം രൂപ സെബി മുമ്പാകെ നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ പണം നിക്ഷേപകര്‍ക്ക് മടക്കി നല്‍കുന്നതിനെ സെബിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇരു കമ്പനികളും കൂടി സെബി മുമ്പാകെ 5,100 കോടി രൂപയാണ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ശേഷിക്കുന്ന തുക ഇതിനോടകം തന്നെ നിക്ഷേപകര്‍ക്ക് നല്‍കിയതായാണ് സഹാറയുടെ അവകാശവാദം.
നിക്ഷേപകര്‍ക്ക് തുക മടക്കി നല്കുന്ന നടപടി ആരംഭിക്കുന്നതിനും സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: