ന്യൂദല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക അരുണാ റോയി യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി നയിക്കുന്ന ദേശീയ ഉപദേശക സമിതിയില്‍(എന്‍എസി) തുടരുന്നില്ലെന്ന് തീരുമാനിച്ചു.
വെള്ളിയാഴ്ച്ച കരാര്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അരുണാ റോയിയുടെ തീരുമാനം. എന്‍എസിയുടെ പുതിയ കരാറില്‍ തന്നെ പരിഗണിക്കരുതെന്ന് അരുണാ റോയി സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.
അപേക്ഷ യുപിഐ അദ്ധ്യക്ഷ അംഗീകരിച്ചു. അപേക്ഷ അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും എന്‍എസിയുടെ പുറത്ത് സാമൂഹിക മേഖലകളില്‍ സോണിയ ഗാന്ധിയുടെ സഹായം തുടരണമെന്നും റോയ് സോണിയക്ക് അയച്ച കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: