കൊല്ലം: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 14 അര്‍ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിനു താഴെ 14ന് രാത്രി 12ന് ചങ്ങല ബന്ധിക്കും.
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി കടലില്‍ നിന്നും വരുന്ന ബോട്ടുകള്‍ കായലില്‍ ട്രോളിംഗ് നടത്താന്‍ അനുവദിക്കില്ല. 24 മണിക്കൂറും സീ റസ്ക്യൂ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഉണ്ടാകും. ഇതിനായി ആവശ്യമായ ബോട്ടുകള്‍ നിയോഗിച്ചിട്ടുണ്ട്. ഇന്‍ബോര്‍ഡ് യാനങ്ങള്‍ക്കു ഡീസല്‍ നല്കുന്ന മത്സ്യഫെഡിന്റെ ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും ബങ്കുകള്‍ പ്രവര്‍ത്തിക്കും.
ഹാര്‍ബറുകളില്‍ പോലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തും. അഴീക്കല്‍ ഹാര്‍ബറിലും ട്രോളിംഗ് നിരോധനത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍ അനുവദിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സമാധാനപരമായ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിനും ഏവരുടെയും സഹായം ജില്ലാ കളക്ടര്‍ ബി.മോഹനന് അഭ്യര്‍ഥിച്ചു.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ എല്ലാവരുമായി ചര്‍ച്ചചെയത് പരിഹരിക്കാമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പ് നല്കി.
യോഗത്തില്‍ ആര്‍ഡിഒ വി.ജയപ്രകാശ്, അസി.പോലീസ് കമ്മീഷണര്‍ ജയശങ്കര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറകടര്‍ സി.റ്റി.സുരേഷ്കുമാര്‍, ബോട്ട് ഉടമാ പ്രതിനിധികള്‍, പരമ്പരാഗക മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: