കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എംപിയുടെ ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കുമെന്ന് കെ.എന്‍.ബാലഗോപാല്‍ എംപി പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ പുതിയ ഒ.പി വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് നിര്‍മിക്കുകയും ആവശ്യമായ ഉപകരണങ്ങളും വാങ്ങിക്കുകയും ചെയ്തുകഴിഞ്ഞു. യൂണിറ്റ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഐ.സി യൂണിറ്റിന്റെ ആധുനികവല്‍ക്കരണത്തിനായി 17 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ടെന്നും എംപി അറിയിച്ചു. ജില്ലാ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് അധ്യക്ഷനായിരുന്നു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചര്‍, എസ്.എല്‍.സജികുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.അനില്‍കുമാര്‍, ഡിഎംഒ ഡോ. കെ.സലില, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.പ്രസന്നകുമാരി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സി.ആര്.ജയശങ്കര്‍, ആര്‍എംഒ ഡോ.അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: