കൊച്ചി: പേരുമാറ്റി ഒളിവില്‍ കഴിഞ്ഞിരുന്ന അന്യസംസ്ഥാന തടവുകാരന് ബിട്ടി മൊഹന്തിയെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഹൈക്കോടതി തടഞ്ഞു. രാഘവരാജന്‍ എന്ന പേരില്‍ എസ്ബിടിയില്‍ ജോലി ചെയ്തിരുന്ന ബിട്ടി മൊഹന്തിയുടെ വ്യക്തിത്വം തെളിയിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിഎന്‍എ പരിശോധനയ്ക്ക് അനുവാദം നേടിയിരുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയുടെ ഉത്തരവ് ജസ്റ്റിസ് കെ. ഹരിലാലാണ് പരിശോധന രണ്ടാഴ്ചത്തേക്ക് തടഞ്ഞത്.
സെഷന്‍സ് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും ക്രിമിനല്‍ നടപടിക്രമത്തിന് എതിരാണെന്നും ബിട്ടിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി വിശദമായ വാദത്തിന് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: