കൊച്ചി: സിഐടിയു നേതാവും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.എം. ലോറന്‍സിനെതിരേ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ വക്കീല്‍ നോട്ടീസ്. പോര്‍ട്ട് ട്രസ്റ്റിന്തിരേ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതു പിന്‍വലിക്കണമെന്നും മാപ്പപേക്ഷിക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോള്‍ഗാട്ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്നും ലോറന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: