കൊല്‍ക്കത്ത: ഐപിഎല്‍ ആറാം സീസണിലെ മികച്ച യുവതാരമായി മലയാളിയും രാജസ്ഥാന് റോയല്‍സ് താരവുമായ സഞ്ജു സാംസണ് തെരഞ്ഞെടുക്കപ്പെട്ടു. 54.8 ശതമാനം വോട്ട് സ്വന്തമാക്കി മികച്ച യുവതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ സഞ്ജു മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ ഹനുമാന് വിഹാരിയും (23.4 ശതമാനം വോട്ട്) മൂന്നാം സ്ഥാനത്ത് കിംഗ്സ് ഇലവന് പഞ്ചാബിന്റെ മന്ദീപ് സിംഗു(11.5 ശതമാനം വോട്ട്)മെത്തി. 11 മത്സരങ്ങളില്‍ നിന്ന് 209 റണ്‍സും ഏഴു ക്യാച്ചുമാണ് സഞ്ജുവിന്റെ സമ്പാദ്യം.
513 റണ്‍സും 13 വിക്കറ്റും സ്വന്തമാക്കിയ രാജസ്ഥാന് റോയല്‍സിന്റെ ഷെയ്ന് വാട്സനാണ് ഐപിഎല്ലിന്റെ താരം. പഞ്ചാബ് കിംഗ്സ് ഇലവന്റെ ഗുര്‍കീരത്ത് സിംഗ് മികച്ച ക്യാച്ചിനുള്ള പുരസ്കാരവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: