ചെന്നൈ: ഐപിഎല്‍ വാതുവയ്പ്പ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഗുരുനാഥ് മെയ്യപ്പന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ സിഇഒ പദവി വഹിക്കുന്നയാളോ ടീം ഉടമയോ അല്ലെന്നു ടീമിന്റെ സ്പോണ്‍സര്‍മാരായ ചെന്നൈ ഇന്ത്യാ സിമന്റ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസനാണ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണ് ഗുരുനാഥ് മെയ്യപ്പന്. ചെന്നൈ ടീമിന്റെ സിഇഒ ആണ് മെയ്യപ്പന് എന്നു വാര്‍ത്തകള്‍ വന്നിരുന്നു. ഇതുനിഷേധിച്ചുകൊണ്ടാണ് ടീം സ്പോണ്‍സര്‍മാരുടെ പത്രക്കുറിപ്പ്.
വാതുവയ്പ്പുകാരുമായി മെയ്യപ്പനു ബന്ധമുണ്ടെന്നു പോലീസിന് സൂചന ലഭിച്ചിരുന്നു. കേസില്‍ പോലീസ് പിടിയിലായ വിന്ദു ധാരാസിംഗിനെ ചോദ്യം ചെയ്തതോടെയാണ് മെയ്യപ്പനു വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെന്നു പോലീസിന് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: