കൊല്ലം: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍പ്രായം അറുപത് ആയി ഉയര്‍ത്തി ഏകീകരിക്കണമെന്നും പങ്കാളിത്ത പെന്‍ഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പെന്ഷന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന് ആവശ്യപ്പെട്ടു.
കൊട്ടാരക്കര നാഥന് പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാജേന്ദ്രന്, സെക്രട്ടറി ബി.ജയപ്രകാശ്, അംഗം ടി.എന്‍.രമേശ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് ഡി.ബാബുപിള്ള, ദേശീയഅധ്യാപകപരിഷത്ത് ജില്ലാ സെക്രട്ടറി ടി.ഹരി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജെ.അമര്‍നാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.വി.മനോജ് സ്വാഗതവും താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: