വട്ടപ്പാറ: തിരുവനന്തപുരം വട്ടപ്പാറയില്‍ ഇന്ന് വെളുപ്പിന് ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരം. ധനുവച്ചപുരം, വിഴിഞ്ഞം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
വിഴിഞ്ഞം സ്വദേശികളായ വിവേകാനന്ദന് (55), പത്മജ (43), വിഷ്ണു (20), സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെ സ്കോര്‍പിയോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരത്തില്‍ ഇടിച്ച സ്കോര്‍പിയോ തോട്ടിലേക്ക് മറിയുകയായിരുന്നു.
ഒന്‍പത് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം ഒരു കുടുംബത്തില്‍ നിന്നുളളവരാണ്. മൂന്നാറില്‍ നിന്ന് തിരികെ വരും വഴിയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: