പാരിസ്: ഡേവിഡ് ബെക്കാം കണ്ണീരോടെ പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയാണ് വികാരാധീനനായി കളം വിട്ടത്. സ്റ്റെയ്ഡ് ബ്രസ്റ്റോസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയാണ് പാരിസ് സെന്റ് ജര്‍മ്മന്‍ താരങ്ങള്‍ തങ്ങളുടെ പ്രിയ സഹതാരത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം മികവുറ്റതാക്കിയത്. മത്സരത്തില്‍ ബെക്കാമിനെ നായകനാക്കി പരിശീലകന് കാര്‍ലോ ആന്‍സലോറ്റി ഇതിഹാസ താരത്തിന്റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി.
എണ്‍പത്തിയൊന്നാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട ബെക്കാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് പാരിസ് ആരാധകരോട് വിട പറഞ്ഞത്. തന്റെ കരിയര്‍ പിഎസ്ജിയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ബെക്കാം പാരിസിലെ ആരാധകരോടും സഹകളിക്കാരോടും ടീം മാനേജ്മെന്റിനും നന്ദി പറഞ്ഞു.
1994ന് ശേഷം പിഎസ്ജിയ്ക്ക് ലീഗ് കിരീടം നേടിക്കൊടുത്തതിന് ശേഷം കഴിഞ്ഞ ആഴ്ചയായിരുന്നു ബെക്കാമിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: