ലണ്ടന്‍: ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായി ലോകത്തിലെ ഏറ്റവും വലുതും ദുര്‍ഗന്ധം വമിക്കുന്നതുമായ പൂവ് വിരിഞ്ഞു. ഇംഗ്ലണ്ടില്‍ വ്യാഴാഴ്ച്ച രാത്രിയിലാണ് ഈ പൂവ് വിരിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ പൂഷ്പമായ റ്റിറ്റാഅരും അതിന്റെ വളര്‍ച്ചാഘട്ടത്തില്‍ ഒരു ദിവസം 10 സെ.മി ഓളം വളരും. പൂര്‍ണ്ണമായും വിരിയുമ്പോള്‍ 187 സെ.മി ഉയരമുണ്ടാകും. ഒബ്നോക്സി ഓസ് ഒഡോര്സ് എന്ന വിഭാഗത്തിലുള്ള സസ്യമാണിത്. ജന്തുക്കളുടെ വിസര്‍ജ്യത്തിന്റെയും കേടായ പാല്‍ക്കട്ടിയുടെയും ഗന്ധമാണ് പൂവിനുള്ളത്.
റ്റിറ്റാഅരും ഏഴു വര്‍ഷത്തിലോ പത്തു വര്‍ഷത്തിലോ ഒരിക്കല്‍ മാത്രമെ പൂക്കുകയുള്ളൂ. പൂവ് പൂര്‍ണ്ണമായി വിരിഞ്ഞ് 48 മണിക്കൂര്‍ മാത്രമെ നില്ക്കുകയുള്ളൂ. അതുകഴിഞ്ഞാല്‍ വാടിതുടങ്ങും. എല്ലായ്പ്പോഴും പൂക്കുമ്പോള്‍ ഒരേ വലിപ്പമായിരിക്കും. ചിലപ്പോള്‍ മാത്രം പൂവിന്റെ വലിപ്പത്തില്‍ നേരിയ വ്യത്യാസം കാണാന്‍ സാധിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: