ആലപ്പുഴ: നേതാക്കളില്‍ അവിശ്വാസം രേഖപ്പെടുത്തി ഇരുളില്‍ തപ്പുന്ന പാര്‍ട്ടിയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധ:പതിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം. മാണി. കേരള കോണ്‍ഗ്രസ് ജില്ലാകണ്‍വന്‍ഷന്‍ ആലപ്പുഴ നഗരചത്വരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി നേതാക്കളില്‍ അണികള്‍ക്ക് വിശ്വാസമില്ലാതായാല്‍ ആ പാര്‍ട്ടിയുടെ സ്ഥിതിയെന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. വരുംനാളുകളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗതി അത്തരത്തിലായിരിക്കും. നേതാക്കളില്‍ അണികള്‍ക്ക് വിശ്വാസമില്ലാത്തസ്ഥിതിവന്നാല് ആ പാര്‍ട്ടിയുടെ ഗതികേടാണ് സൂചിപ്പിക്കുന്നത്. ഒരുകൂട്ടം അണികള്‍ക്ക് ഒരു നേതാവില്‍ വിശ്വാസമില്ലായ്മ, മറ്റൊരു കൂട്ടര്‍ക്ക് മറ്റൊരു നേതാവില്‍ വിശ്വാസമില്ലായ്മ അത്തരം ഗതികേടിലൂടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പാര്‍ട്ടിയുടെ അധഃപതനത്തിന്റെ സൂചനയാണിതെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: