ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎമ്മിനെതിരെ നിന്നു പോരാടാനും ആളെ കൂട്ടാനും കഴിയുമായിരുന്നവരില് ഒഞ്ചിയം സഖാവ് ടി.പിയെ കത്തികൊണ്ടാണ് പാര്‍ട്ടി നേരിട്ടത്. ടിപിക്കൊപ്പം അത്തരത്തില്‍ പാര്‍ട്ടിക്കെതിരെ നേതൃത്വം കൊടുക്കാന്‍ കരുത്തുണ്ടായിരുന്ന ഷൊര്‍ണൂരിലെ എം.ആര്.മുരളിയെ വാക്കുകൊടുത്തു നാക്കുകൊണ്ട് നേരിട്ടുകഴിഞ്ഞു. ഇനി പാര്‍ട്ടിക്കെതിരേ തെരുവില്‍ ആളെക്കൂട്ടാന്‍ കരുത്തുള്ള ഏക നേതാവ് വി.എസ്. അച്യുതാനന്ദനാണ്. മറ്റു രണ്ടുപേരേയും കൈകാര്യം ചെയ്തവര്‍ക്കുതന്നെ ഈ ചുമതലയും നല്‍കിയതാണ് മൂന്നു ദിവസത്തെ ദല്‍ഹി യോഗങ്ങളില്‍ നിന്നു പുറത്തുവന്നിരിക്കുന്ന സന്ദേശം.
പ്രലോഭനങ്ങള്‍ക്കു വശംവദനാകാതെ പോയ ടി.പി.ചന്ദ്രശേഖരന് വേണ്ടിവന്നത് 51 വെട്ടാണ്. വാടകക്കൊലയാളികളെ നിയോഗിച്ചുവെങ്കിലും പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് അതിനുപിന്നിലുള്ള ഉത്തരവാദിത്തം നിഷേധിക്കാനാവില്ല. കേസന്വേഷണത്തിലും പ്രോസിക്യൂഷന് നടപടികളിലും അതു വ്യക്തമായില്ലെങ്കില്കൂടിയും പാര്‍ട്ടി അതു പറയാതെ പറഞ്ഞിട്ടുണ്ട്. അതോടെ ഒഞ്ചിയത്തെ ശല്യം ഒഴിഞ്ഞു. മറ്റൊരു സാധ്യത ഷൊര്‍ണൂരായിരുന്നു. അവിടെ അധികാരത്തിന്റെ അപ്പക്കഷണം കാട്ടി എം.ആര്.മുരളിയെ വശത്താക്കി. ഷൊര്‍ണൂര്‍ നഗരസഭാ അദ്ധ്യക്ഷ പദവി സംരക്ഷിക്കപ്പെട്ടപ്പോള്‍ മുരളിക്ക് പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന പകപോയി. സിപിഎമ്മില്‍ മുരളിയും പാര്‍ട്ടിയും ലയിക്കുമോ എന്നതല്ല വിഷയം. സിപിഎമ്മിനെതിരെ, അച്യുതാനന്ദന്റെ പിന്‍ബലത്തിലോ നേതൃത്വത്തിലോ പേരിനെങ്കിലും സംസ്ഥാനത്തെങ്ങും പ്രവര്‍ത്തന നേതൃത്വം കൊടുക്കാന്‍ മുരളിയുണ്ടാവില്ല. അഥവാ ഇനി ഇറങ്ങിത്തിരിച്ചാലും മുരളിയെ മുഖവിലക്കെടുക്കാന്‍ വിമത സഖാക്കള്‍ തയ്യാറാവില്ല. അതാണ് പാര്‍ട്ടിയുടെ നക്കിക്കൊല്ലുന്ന നയപരിപാടി.
ഇപ്പോള്‍ വി.എസ്. അച്യുതാനന്ദന്റെ ചിറകുകള് അരിഞ്ഞു. അടുത്തപടി വിഎസിന്റെ വിരമിക്കലിലേക്കുള്ള വഴി തുറക്കലാണ്. അത് ഏതുവഴിക്കെന്നു നിശ്ചയിക്കാനുള്ള അവകാശമാണിപ്പോള് പിബിയും കേന്ദ്രക്കമ്മിറ്റിയും സംസ്ഥാന നേതാക്കള്‍ക്കു കൊടുത്തിരിക്കുന്നത്. ഏതു മാര്‍ഗ്ഗമായാലും അതിന് മുഖ്യകാര്‍മ്മികനായി പാര്‍ട്ടിയുടെ ഒരു കേന്ദ്ര നേതാവുണ്ടാവുമെന്നു മാത്രം.
ഇനിയാണ് സംസ്ഥാനത്തെ കളികള്‍. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റിയാല്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരക്കുള്ള ഇളക്കത്തിനു തുടക്കമായിരിക്കും. അതിനു സമ്മതിക്കാന്‍ തയ്യാറാകാത്ത ഉമ്മന്‍ചാണ്ടി കേന്ദ്ര സഹായത്തോടെ ലാവ്ലിന് ഫയല്‍ വീണ്ടും തുറക്കും. അങ്ങനെ വന്നാല്‍ അതിനു തിരുവഞ്ചൂര്‍-ചെന്നിത്തല അച്ചുതണ്ടിന്റെ പിന്‍ബലം വേണ്ടിവരും. പക്ഷേ, ഇതെല്ലാം വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും. എന്നാല്‍, ആകെ ഒരു രാഷ്ട്രീയ കുഴമറിച്ചിലിന്റെ തുടക്കമായിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: