റാഞ്ചി: ക്രിസ് ഗെയ്ലിന്റ വെടിക്കെട്ട് ബാറ്റിങ്ങ് എവിടെപ്പോയി. തരംകിട്ടുമ്പോഴൊക്കെ എതിരാളികളെ തച്ചുടച്ച് വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കാറുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്ലില്‍ നിന്നു പുറത്തേക്കുപോകുമോ. കടുത്ത ആരാധകര്‍ പോലും സന്ദേഹിച്ചു തുടങ്ങിയിരിക്കുന്നു.
ബാംഗ്ലൂര്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളുടെ കടയ്ക്കല്‍ കത്തിവെച്ച് നിലവിലെ ചാമ്പ്യന്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് ടൂര്‍ണമെന്റിലെ ആറാം ജയം കുറിച്ചു. ചെറിയ സ്കോറുകള്‍ പിറന്ന മത്സരത്തില്‍ 5 വിക്കറ്റിനായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ ജയം. ജാക്വസ് കാലിസിന്റെ ഓള് റൗണ്ട് പ്രകടനവും (41 റണ്‍സ്, രണ്ട് വിക്കറ്റ്), സുനില്‍ നരെയ്ന്റെ (4 വിക്കറ്റ്) തിരിയുന്ന പന്തുകളുമാണ് ചലഞ്ചേഴ്സിന്റെ നടുവൊടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടി. നൈറ്റ് റൈഡേഴ്സ് നാലു പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിവച്ച് വിജയം നേടി.
ജയം അനിവാര്യമായ കളിയില്‍ ചലഞ്ചേഴ്സ് അമ്പേപാളി. വേഗംകുറഞ്ഞ പിച്ച് അവരെ വലച്ചെന്നു പറയാം. ചേതേശ്വര്‍ പൂജാര (5), വിരാട് കോഹ്ലി (17), മോയ്സസ് ഹെന്റിക്വസ് (11) എന്നീ വന്‍ തോക്കുകളെല്ലാം പാളി. പതിവു ശൈലിയിലേക്ക് ഉയര്‍ന്നില്ലെങ്കിലും 36 പന്തില്‍ 33 റണ്‍സെടുത്ത ഗെയ്ല് ചലഞ്ചേഴ്സിന്റെ ടോപ് സ്കോറര്‍ പദവി ഉറപ്പിച്ചു. എബി ഡിവില്ലിയേഴ്സും (22 പന്തില്‍ 28) ഭേദപ്പെട്ട കളി കെട്ടഴിച്ചു. ചലഞ്ചേഴ്സിന്റെ അവസാന അഞ്ചുവിക്കറ്റുകള്‍ വെറും 16 റണ്‍സിനാണ് നിലംപൊത്തിയത്.
മറുപടിക്കിറങ്ങിയ നൈറ്റ് റൈഡേഴ്സിന് മന്‍വീന്ദര്‍ ബിസ്ല (5), ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (14) എന്നിവരെ വേഗം നഷ്ടപ്പെട്ടു. എന്നാല്‍ കാലിസ് ഒരുവശത്തു നങ്കൂരമിട്ടപ്പോല് കൊല്‍ക്കത്ത കൂട്ടം ജയം ഉറപ്പാക്കി. യൂസഫ് പഠാന് (18), മനോജ് തിവാരി (24) എന്നിവരും തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി.
സ്കോര്‍ ബോര്‍ഡ്
ചലഞ്ചേഴ്സ്: പൂജാര സി ബാലാജി ബി സേനാനായകെ 5, ഗെയ്ല് സ്റ്റാമ്പ്ഡ് ബിസ്ല ബി നരെയ്ന് 33, കോഹ്ലി ബി കാലിസ് 17, എബി ഡിവില്ലിയേഴസ് സി ബിസ്ല ബി ബാലാജി28, ഹെന്റിക്വസ് സി തിവാരി ബി കാലിസ് 11, സൗരഭ് തിവാരി എല്‍ബിഡബ്യൂ ബി നരെയ്ന് 1, വിനയ് കുമാര്‍ നോട്ടൗട്ട് 14, രാംപോള്‍ എല്‍ബിഡബ്ല്യൂ ബി നരെയ്ന് 0, അഭിമന്യു മിഥുന് സി തിവാരി ബി നരെയ്ന് 2, മുരളി കാര്‍ത്തി ബി ബാലാജി 2, ഉനാദ്കത് നോട്ടൗട്ട് 1. എക്സ്ട്രാസ് 3. ആകെ- 9ന് 115 (20 ഓവര്‍)
വിക്കറ്റ് വീഴ്ച്ച: 1-15, 2-46, 3-70, 4-95, 5-96, 6-102, 7-106, 8-108, 9-112.
ബൗളിങ്: സചിത്ര സേനാനായകെ 4-0-18-1, ബാലാജി 4-0-22-2, നരെയ്ന് 4-0-22-4, കാലിസ് 4-0-17-2, ടെന്‍ ഡോഷെ 1-0-14-0, പഠാന് 1-0-6-0, ഭാട്ടിയ 2-0-14-0
നൈറ്റ് റൈഡേഴ്സ്
ബിസ്ല സി ഹെന്റിക്വസ് ബി രാംപോള്‍ 0, ഗംഭീര്‍ സി ഗെയ്ല് ബി വിനയ് കുമാര്‍ 14, കാലിസ് സി ഹെന്റിക്വസ് ബി മിഥുന് 41, പഠാന് എല്‍ബിഡബ്ല്യൂ ബി കാര്‍ത്തിക് 18, മനോജ് തിവാരി സി കോഹ്ലി ബി വിനയ് 24, ടെന്‍ ഡോഷെ നോട്ടൗട്ട് 11, ഭാട്ടിയ നോട്ടൗട്ട് 3. എക്സ്ട്രാസ് -5. ആകെ- 5ന് 116 (19.2).
വിക്കറ്റ് വീഴ്ച്ച- 1-0, 2-31, 3-61, 4-96, 5-103.
ബൗളിങ്: രാംപോള്‍ 4-1-17-1, അഭിമന്യു മിഥുന് 4-0-37-1, ജാവേദ് ഉനാദ്കത് 4-0-27-0, വിനയ് കുമാര്‍ 3.2-0-17-2, മുരളി കാര്‍ത്തിക് 4-0-17-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: