പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുവിന്റെ മരണം. അഗളി പോത്തുപ്പാടിയിലെ മുരുകേശ്- സിന്ധു ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.
ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം 20 ആയി. അട്ടപ്പാടിക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ ജനിച്ചയുടന്‍ കുട്ടി മരിക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ അടുത്തിടെ വര്‍ധിച്ചു വരുന്ന ശിശു മരണങ്ങളില്‍ ഒടുവിലത്തേതാണ് സംഭവം. ശിശു മരണങ്ങള് ഒഴിവാക്കുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരും വഴിയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: