പൂനെ: ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി നിറംകെട്ട കളികെട്ടഴിച്ച പൂനെ വാരിയേഴ്സ് മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ അഞ്ചു വിക്കറ്റിനു മുട്ടുകുത്തി.
വേഗം കുറഞ്ഞ പിച്ചില്‍ പൂനെ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ വെറും 112 റണ്‍സ്. മുംബൈ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 18.5 ഓവറില്‍ വിജയക്കൊടി പാറിച്ചു. ഇതോടെ റണ്‍ റേറ്റില്‍ രാജസ്ഥാന് റോയല്‍സിനെ പിന്തള്ളി മുംബൈ സംഘം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സീസണില്‍ പൂനെയുടെ 12#ാ#ം തോല്‍വിയായിരുന്നു ഇന്നലെത്തേത്.
ട്വന്റി20യുടെ സ്വഭാവത്തിന് ചേരാത്ത മത്സരത്തില്‍ ആവേശക്കാഴ്ച്ചകള്‍ തുലോം കുറവായിരുന്നു. ആദ്യം ബറ്റ്ടുത്ത വാരിയേഴ്സ് അതിവേഗത്തില്‍ സ്കോര്‍ ചെയ്യുന്നതില്‍ പരാജപ്പെട്ടു. ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും (11) ആരോണ്‍ ഫിഞ്ചും (10) പച്ചതൊട്ടില്ല. മനീഷ് പാണ്ഡെയും യുവരാജ് സിങ്ങും ചേര്‍ന്നപ്പോള്‍ അവര്‍ ചെറുതായൊന്നു കരകയറി. പതിനൊന്നാം ഓവറില്‍ പ്രഗ്യാന്‍ ഓജയെ രണ്ടു തവണ സികസ്നുപൊക്കിയ യുവി ശുഭസൂചനകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ 29 റണ്‍സെടുത്ത പാണ്ഡെ ലസത് മലിംഗയുടെ പന്തില്‍ അമ്പട്ടി റായിഡുവിന് പിടി നല്‍കിയതോടെ വാരിയേഴ്സിന്റെ കഷ്ടകാലം ആരംഭിച്ചു. എയ്ഞ്ചലോ മാത്യൂസിനെ (0) ഇല്ലാത്ത റണ്‍സിനു വിളിച്ചു ഔട്ടാക്കിയ യുവി അതിന്റെ ആഴംകൂട്ടി. ഹര്‍ഭജന്റെ പന്തില്‍ യുവി (29 പന്തില്‍ 33, 1 ഫോര്‍, രണ്ട് സിക്സര്‍) വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോള്‍ വാരിയേഴ്സിന്റെ കഥകഴിഞ്ഞു. രണ്ടോവറിനുള്ളില്‍ പൂനെയുടെ മൂന്നു വിക്കറ്റുകളാണ് നിലംപൊത്തിയത്. അന്ത്യ ഓവറുകളില്‍ മുംബൈ ബൗളര്‍മാര്‍ പുലര്‍ത്തിയ കണിശത സ്കോറിങ്ങില്‍ ഇടിത്തീവീഴ്ത്തി.അവസാന എട്ട് ഓവറുകളില്‍ വെറും 34 റണ്‍സ് മാത്രമേ മുംബൈ ബൗളര്‍മാര്‍ വിട്ടുനല്കിയിള്ളു. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനും അബു നെഷീമും മലിംഗയും ഇന്ത്യന്‍സ് ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു.
മറുപടിക്കിറങ്ങിയ മുംബൈയ്ക്ക് ആദ്യ പന്തില്‍ത്തന്നെ കിട്ടി ഷോക്ക്. ഡെയ്ന്‍ സ്മിത്ത് അശോക് ദിന്‍ഡയുടെ പന്തില്‍ ബൗള്‍ഡ്.
സച്ചിന് ടെന്‍ഡുല്‍ക്കറെ (15) അജന്താ മെന്‍ഡിസ് മടക്കി; ദിനേശ് കാര്‍ത്തിക്കിനെ (17) യുവരാജ് സിങ്ങും. അതേസമയം, ക്യാപ്ടന് രോഹിത് ശര്‍മ ചിലതൊക്കെ മനസില്ക്കണ്ടുതന്നെ കളിച്ചു. അമ്പാട്ടി റായിഡു (26) വമൊന്നിച്ച് നാലാം വിക്കറ്റില്‍ 54 റണ്‍സ് ചേര്‍ത്ത രോഹിത് ടീമിന്റെ വിജയം ഏറെക്കുറെ ഉറപ്പിച്ചു. 47 പന്തില്‍ 37 റണ്‍സെടുത്ത രോഹിത് കരകയറിയെങ്കിലും സീസണില്‍ അരങ്ങേറിയ ഓസീസ് താരം ഗ്ലെന്‍ മാക്സവെലും (13 നോട്ടൗട്ട്) ഹര്ഭജന് സിങ്ങും (4) ഒന്നിച്ച് മുംബൈയെ ജയത്തേരേറ്റി.
സ്കോര്‍ ബോര്‍ഡ്
വാരിയേഴ്സ്- ഉത്തപ്പ എല്‍ബിഡബ്ല്യൂ ബി മലിംഗ 11, ഫിഞ്ച് സി സ്മിത്ത് ബി ജോണ്സന് 10, പാണ്ഡെ സി റായിഡു ബി മലിംഗ 29, യുവരാജ് എല്‍ബിഡബ്ല്യൂ ബി ഹര്ഭജന് 33, മാത്യൂസ് റണ്ണൗട്ട് 0, അഭിഷേക് നായര്‍ സി ഹര്ഭജന് ബി അബു നെഷിം 11, റിച്ചാര്ഡ്സന് സി ഹര്ഭജന് ബി ജോണ്സന് 8, പര്‍വേസ് റസൂല്‍ നോട്ടൗട്ട് 4, ഭുവേനേശ്വര്‍ സി സ്മിത്ത ബി അബു നെഷിം 2, എക്സ്ട്രാസ് 4. ആകെ 8ന് 112 (20 ഓവര്‍).
വിക്കറ്റ് വീഴ്ച്ച: 1-13,2-25, 3-84, 4-85, 5-85, 6-99, 7-109, 8-112.
ബൗളിങ്: ജോണ്സന് 4-0-8-2, അബു നെഷിം 4-0-27-2, മലിംഗ 4-0-27-2, 3-0-28-0, ഹര്ഭജന് 4-0-14-1, മാക്സ്വെല് 1-0-5-0.
ഇന്ത്യന്‍സ്: സ്മിത്ത് ബി ദിന്‍ഡ 0, സച്ചിന് സി പാണ്ഡെ ബി മെന്‍ഡിസ് 15, കാര്‍ത്തിക് സി പാണ്ഡെ ബി യുവരാജ് 17, രോഹിത് സി ദിന്‍ഡ ബി റിച്ചാര്ഡ്സന് 37, റായിഡു സി മാത്യൂസ് ബി ദിന്‍ഡ 26, മാക്സ് വെല്‍ നോട്ടൗട്ട് 13, ഹര്ഭജന് നോട്ടൗട്ട് 4. എക്സ്ട്രാസ്- 4. ആകെ 5ന് 116 (18.5).
വിക്കറ്റ് വീഴ്ച്ച: 1-0, 2-25, 3-39, 4-93, 5-112.
ബൗളിങ്: ദിന്‍ഡ 4-0-35-2, ഭുവനേശ്വര്‍ 2-0-12-0, റിച്ചാര്ഡ്സന് 3.5-0-28-1, മെന്‍ഡിസ് 4-0-15-1, യുവരാജ് 4-0-21-1, റസൂല്‍ 1-0-5-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: