ഓസ്ലോ: നോര്‍വെ ചെസ് 2013 സൂപ്പര്‍ ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് കാത്തിരുന്ന ജയം. മൂന്നാം റൗണ്ടില്‍ ആനന്ദ് ബള്‍ഗേറിയയുടെ വെസലിന് ടോപ്പലോവിനെ കീഴടക്കി. ഇതോടെ ആനന്ദ് (2 പോയിന്റ്)അര്‍മേനിയയുടെ ലെവോന്‍ അരോണിയനുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. വെളുത്ത കരുക്കളുടെ ആനുകൂല്യം മുതലെടുത്ത ആനന്ദ് ടോപ്പലോവിനെ നിഷ്പ്രഭനാക്കിയാണ് ജയം ഉറപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ റഷ്യയുടെ സെര്‍ജി കര്‍ജാക്കിന്‍ ചൈനയുടെ വാങ്ങ് ഹ്വായെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കര്‍ജാക്കിന്‍ പോയിന്റ് ടേബിളില്‍ ഒറ്റയ്ക്കു മുന്നിലെത്തി. അസെര്‍ബൈജാന്റെ ടെയ്മോറു രദ്ജബോവ് നോര്‍വെയുടെ ജോണ്‍ ലുഡ്വിക് ഹമ്മറിനെ മറികടന്നു. അമേരിക്കന്‍ സാന്നിധ്യം ഹിക്കാരു നകാമുറ സമകാലിക പ്രതിഭയും അതിഥേയ പ്രതീക്ഷയുമായ മാഗ്നസ് കാള്‍സനെയും റഷ്യന്‍ പ്രതിനിധി പീറ്റര്‍ സ്വിഡ്ലര്‍ അരോണിയനെയും സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: