മണ്ണിന്റെ അടരുകള്‍ക്കിടയില്‍ ജലോറവകള് ഒളിഞ്ഞുകിടക്കുന്നതുപോലെ നമ്മുടെ അകത്തും ആനന്ദം ഒളിഞ്ഞുകിടക്കുന്നു. എല്ലാവര്ക്കും സാധ്യതയുണ്ട്. എന്നാല്‍ അതിനുവേണ്ടി കുഴിക്കുന്നവനുമാത്രമേ അതിനെ കണ്ടെടുക്കാനാവൂ. മതത്തിലാകമാനം കിടക്കുന്നത് ഈ നിഗൂഢമായിക്കിടക്കുന്ന നിധികളുടെ ഉത്ഖനമാണ്. കുഴിച്ചിറങ്ങിച്ചെല്ലുന്നതേടെ ഒരുവന് തന്റെതന്നെ ഉള്ളിലുള്ള വെളിച്ചത്തിന്റെ ഉറവയില്ലെത്തുന്നു.
ഖനനം ചെയ്യേണ്ടത് എങ്ങനെയെന്നും എന്തുപയോഗിച്ചാണെന്നും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നു. എന്നാല്‍ അത് നടത്തേണ്ടത് നിങ്ങളാലാണ്. ഞാനറിയുന്നു നിങ്ങളുടെ നിലം പൂര്‍ണമായും ഒരുക്കപ്പെട്ടിരിക്കുകയാണെന്ന്, വളരെ കുറച്ച് പ്രയത്നങ്ങളെക്കൊണ്ട്. അനന്തതയുടെ അരുവികളെ കണ്ടെത്താവുന്നതാണ്. ഏറ്റവും മഹത്തായ സൗഭാഗ്യംകൊണ്ടാണ് ഈ വിധമൊരു മനസിലെത്തുന്നത്.
അതിനാല്‍ ഈയൊരവസരത്തെ പാഴാക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. നിങ്ങളില്‍ സ്വയം നിശ്ചയദാര്‍ഢ്യം നിറയ്ക്കുക. ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുക സത്യം നിശ്ചയദാര്ഢ്യത്തിനോടു ചേര്ന്നാണൊഴുകുന്നത്.
ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: