കേപ്ടൗണ്‍: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്ത് ഉണ്ടാവില്ല. കാല്‍ക്കുഴയ്ക്കു പരുക്കേറ്റ സ്മിത്തിനെ ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ജൂണ്‍ ആറിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ്ട്രോഫി ക്രിക്കറ്റിന്റെ തുടക്കം. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ടീം സറെയ്ക്കുവേണ്ടി കളിക്കുന്ന സ്മിത്ത് ഉടന്‍ നാട്ടിലേക്കു മടങ്ങും. ഇടത്തെ കണങ്കാലിനു പൊട്ടലുണ്ടെന്നു സ്കാനിങ്ങില്‍ തെളിഞ്ഞതിനെതുടര്ന്നാണിത്. 32കാരനായ സ്മിത്ത് ഏറെനാളായി പരുക്കിന്റെ പിടിയിലാണ്. ഇടയ്ക്കൊരു ശസ്ത്രക്രിയയ്ക്കുശേഷം മടങ്ങിയെത്തിയെങ്കിലും മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരെ സ്വന്തംമണ്ണില്‍ നടന്ന പരമ്പരയ്ക്കിടെ പരുക്ക് വഷളാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: