കോട്ടയം: വിശ്വബ്രാഹ്മണ ഏകോപന സമിതിയുടെ സംസ്ഥാന സമ്മേളനം 19ന് ഏറ്റുമാനൂരില്‍ നടക്കും. ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്നസമ്മേളനത്തില് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിക്കും.കെ. സുരേഷ്കുറുപ്പ് എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ആഭരണനിര്‍മ്മാണം, ശില്പനിര്മ്മാണം, വെങ്കല/താമ്രപാത്രനിര്മ്മാണം, മരപ്പണി, ഇരുമ്പുപണി എന്നീ തൊഴിലുകള്‍ പരമ്പരാഗതമായി ചെയ്യുന്ന അറുപതു വയസ്സു തികഞ്ഞ തൊഴിലാളികള്‍ക്കായുള്ള ക്ഷേമ പെന്ഷന് ബജറ്റില്‍ തുക വകയിരുത്തിയ ധനമന്ത്രി കെ.എം.മാണിയെ ആദരിക്കും. കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, ഏകോപനസമിതിയുടെ ഔദ്യോഗിക ഉദ്ഘാടനവും കോട്ടയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ വിശ്വബ്രാഹ്മണ തിരുമണ സേവാമണ്ട്രം ഉദ്ഘാടനവും നിര്‍വ്വഹിക്കും. തോമസ് ചാഴിക്കാടന് ഏകോപസമിതിയില്‍ അംഗങ്ങളായിട്ടുള്ള വിവിധ സംഘടനാ നേതാക്കളെ ആദരിക്കും.
സമ്മേളനത്തില്‍ ഇ.എസ്.ബിജു, എന്‍.മഹാദേവന്, എസ്.ശാന്താറാം, ജി.നടരാജന്, പി.എം.രാമചന്ദ്രന്, ബിന്ദുകുമാരസ്വാമി, ലതാബാബു, എന്‍.ഗംഗാധരമൂര്ത്തി, എന്‍.എം.സുരേഷ്, ആര്.എസ്.മണി, സുനീഷ് ഇടവേലി, സ്ഥാണുമാലയന്‍, എം.പി.രവി, പി.എന്‍.ഗോപാലകൃഷ്ണന്, കെ.വി.രംഗനാഥന്, പി.കെ.സുരേഷ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: