കാക്കനാട്: വല്ലാര്‍പാടം പ്രോജക്ടിനുവേണ്ടി കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത മൂലമ്പിള്ളി പാക്കേജ് പ്രവര്ത്തിപഥത്തിലെത്തിക്കുന്നതിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചു.
പുനരധിവാസ പ്രക്രിയയുടെ പുരോഗതിയെ സംബന്ധിച്ച് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്കിയ പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി കമ്മിറ്റിയോട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. സി.ആര്.നീലകണ്ഠന്, കെ.റജികുമാര്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍ എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘം കഴിഞ്ഞ മാര്‍ച്ച് 30-ന് പുനരധിവാസത്തിനായി തുതിയൂര്‍, വാഴക്കാല, ചേരാനെല്ലൂര്‍-തൈക്കാവ്, കോതാട്, മൂലംപിള്ളി, മുളവുകാട്, വടുതല എന്നീ പ്രദേശങ്ങളിലുള്ള സൈറ്റുകള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. കളക്ടര്‍ സമര്‍പ്പിച്ചിട്ടുള്ള ഔദ്യോഗിക റിപ്പോര്‍ട്ടില്‍ നിന്നു വ്യത്യസ്തമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ കുടുംബങ്ങള്ക്കനുവദിക്കപ്പെട്ട വാടക കഴിഞ്ഞ 6 മാസമായി കുടിശ്ശികയാണ്. സാമ്പത്തിക പരാധീനത പറഞ്ഞുകൊണ്ട് കുടുംബങ്ങള്ക്കര്ഹമായ പെയിലിങ്ങ് ചാര്‍ജ്ജും നിഷേധിച്ചിരിക്കയാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2011 ജൂണ്‍ 6-നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ രൂപീകരിച്ച പരിഷ്കരിച്ച മൂലമ്പിള്ളി പാക്കേജിന് രണ്ടുവര്‍ഷം തികയുന്ന വേളയിലാണ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സി.ആര്.നീലകണ്ഠന്, കെ.റജികുമാര്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍, പി.ജെ.സെലസ്റ്റിന്‍, വി.പി.വില്‍സണ്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, മൈക്കിള്‍ കെ.റ്റി., സ്റ്റാന്‍ലി കണിയാമ്പുറം തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: