ലണ്ടന്‍: യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ഡെപ്യൂട്ടി സ്പീക്കറുമായ നിഗല്‍ ഇവാന്‍സിനെ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ഹൗസ് ഓഫ് കോമണ്‍സ് ഡെപ്യൂട്ടി സ്പീക്കറുമായ നിഗല്‍ ലങ്കാഷെയറിലെ റിബ്ല് വാലി സ്വദേശിയാണ്. പെന്ഡില്ട്ടണില് ജൂലായ് 2009 മുതല്‍ 2013 വരെ നിഗല്‍ 20 വയസ്സുകാരായ രണ്ട് യുവാക്കളെയാണ് പീഡിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് നിഗലിനെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് ദശാബ്ദ കാലമായി പാര്‍ലമെന്റ് അംഗമായി തുടരുന്ന നിഗലിന് 2010ലാണ് ഡെപ്യൂട്ടി സ്പീക്കറായി സ്ഥാനക്കയറ്റം ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാനായും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: