കണ്ണൂര്‍: നാറാത്ത് ഭീകരകേന്ദ്രത്തിലേക്കുള്ള ബിജെപിയുടെ മാര്‍ച്ച് പോലീസ് നിരോധിച്ചു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്. നായരാണ് ഇന്നലെ രാത്രിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 6 മുതല്‍ 13 വരെ നാറാത്ത് മേഖലയില്‍ ഒരു തരത്തിലുമുള്ള പ്രകടനമോ മാര്‍ച്ചോ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. കേരള പോലീസ് ആക്ട് 79 പ്രകാരമാണ് ഈ നടപടി. ഇതുപ്രകാരം പ്രകടനമോ മാര്‍ച്ചോ ഒന്നിലധികം പേര് സംഘം ചേരുന്നതോ ആയുധശേഖരം നടത്തുന്നതോ നിരോധിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: