ബോസ്റ്റണ്‍: ബോസ്റ്റണ്‍ സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്ക വിദേശ വിദ്യാര്‍ഥികളുടെ വിസാ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതോടെ വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ വിസയും അനുബന്ധ രേഖകളും കൂടുതല്‍ കര്‍ശനമായി പരിശോധിക്കാന്‍ അമേരിക്കയിലെ സുരക്ഷാ വിഭാഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്കി. പുതിയ കീഴ്വഴക്കം ബോസ്റ്റണ്‍ സ്ഫോടനത്തിന് ശേഷമുള്ള സര്‍ക്കാരിന്റെ ആദ്യസുരക്ഷാ മാറ്റമാണ്.
യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഡേവിഡ് ജെ. മര്‍ഫിയാണ് ഇത് സംബന്ധിച്ച അടിയന്തര നിര്‍ദേശം നല്‍കിയത്. ബോസ്റ്റണ്‍ ബോംബ് സ്ഫോടനക്കേസിലെ കസാക്കിസ്ഥാന്‍കാരനായ പ്രതികളിലൊരാള്‍ക്ക് ജനുവരിയില്‍ യുഎസിലേക്ക് തിരിച്ചെത്താന്‍ ആവശ്യമായ വിദ്യാര്‍ഥി വിസ ലഭിച്ചിരുന്നില്ലെന്ന് ഒബാമ ഭരണകൂടം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ജനുവരി 20ന് ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ അസാമത് തസയ്കോവിന്റെ വിദ്യാര്‍ഥി വിസ റദ്ദുചെയ്യപ്പെട്ടിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിക്കേണ്ട ഉദ്യോഗസ്ഥരെയോ വകുപ്പിനെയോ അറിയിച്ചില്ല. ഡാര്‍ട്ട്മൗത്തിലെ മസാച്ച്വസെറ്റ്സ് സര്‍വകലാശാലയിലെ ദസ്തക്കര്‍ തസര്നെവ് തസയ്കോവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. തസയ്കോവ് ഡിസംബറില്‍ അമേരിക്ക വിടുകയും ജനുവരിയില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ജനുവരി ആദ്യം തന്നെ സര്‍വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ ഇയാളുടെ വിദ്യാര്‍ഥി വിസ റദ്ദാക്കപ്പെട്ടിരുന്നു.
തസയ്കോവും മറ്റൊരു കസാക് വിദ്യാര്‍ഥിയും നിയമലംഘനത്തിന് ഈയാഴ്ച തന്നെ പിടിയിലായിരുന്നു. സ്ഫോടകവസ്തുക്കള്‍ സ്ഥലത്ത് എത്തിക്കാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്.
അധികൃതരോട് നുണ പറഞ്ഞതിന് മൂന്നാമതൊരു വിദ്യാര്‍ഥിയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. തസയ്കോവ് എങ്ങനെ രാജ്യത്ത് പ്രവേശിച്ചു എന്ന കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ അധികൃതര്‍ ശ്രമിച്ചുവെന്ന് വകുപ്പിന്റെ വക്താവ് പീറ്റര്‍ ബൂഗാര്ഡ് പറഞ്ഞു.
തസയ്കോവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യപ്പെടാന്‍ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ സംവിധാനം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഒരാള്‍ പോലും ഇതിന്റെ പരിധിയില്‍ നിന്നും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കുഴപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാരും ഭരണകൂടവും തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ഫലപ്രദമായ നടപടികളിലൂടെ ഇത് പരിഹരിക്കാന്‍ ശ്രമം നടത്തിയിരുന്നു.
ബോസ്റ്റണ്‍ സ്ഫോടനത്തോടെ അക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തതായി ബൂഗാര്ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: