ലാഹോര്‍: ഇന്ത്യക്കാരനായ തടവുകാരന് സരബ്ജിത് സിംഗ് സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പാകിസ്ഥാനിലെ മൂന്ന് മുതിന്ന ജയില്‍ ഉദ്യോഗസ്ഥരെ പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര സെക്രട്ടറി സസ്പെന്‍ഡ് ചെയ്തു.
കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതു കൊണ്ടാണ് സരബ്ജിത് ആക്രമിക്കപ്പെട്ടെതെന്നാണ് സസ്പെന്‍ഷനുള്ള കാരണം. കോട് ലക്പത് ജയിലിലെ സൂപ്രണ്ട് മൊഹ്സീന് റഫീഖ്, അഡീഷണല്‍ സൂപ്രണ്ട് ഇഷ്ത്യാഖ് ഗില്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഗുലാം സര്‍വര്‍ സുമ്ര എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഈ ഒഴിവുകളിലേയ്ക്ക് കമ്രാന്‍ അംജൂമിനെ സൂപ്രണ്ടായും റാസാ മഹ്മൂദ് സെമാനെ അഡീഷണല്‍ സൂപ്രണ്ടായും നൂര്‍ ഹാസനെ ഡെപ്യൂട്ടി സൂപ്രണ്ടായും നിയമിച്ചു. ഏപ്രില്‍ 26നാണ് സരബ്ജിത് സിംഗ് സഹത്തടവുകാരുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ സരബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: