കൊച്ചി: ഹൈന്ദവ ദര്‍ശനങ്ങളിലെ സാരാംശം ഏകദൈവ ഭാവമാണെന്നും അത് സകല ജീവജാലങ്ങളിലും ഏകഭാവത്തോടെ കുടികൊള്ളുന്ന ചൈതന്യമാണെന്നും ഐഐഎസ്എച്ച് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് പറഞ്ഞു. ജ്വാല സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹൈന്ദവ ദര്‍ശനങ്ങളിലെ ഏകദൈവഭാവം പ്രഭാഷണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഒട്ടനവധി പ്രധാനപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകള്‍ക്ക് പ്രചോദനമായത് ഭഗവദ്ഗീതയിലും വേദോപനിഷത്തുകളിലും അടങ്ങിയിരിക്കുന്ന മഹത്തായ ശാസ്ത്രദര്ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജ്വാല സെക്രട്ടറി സുജേഷ് സോമന് അധ്യക്ഷനായ ചടങ്ങില്‍ ജ്വാല ജന.സെക്രട്ടറി അരുണ്‍ പി.വി., രാകേഷ് രാമകൃഷ്ണന്, സി.ജി.രാജഗോപാല്‍, അനില്‍കുമാര്‍ എന്‍. തുടങ്ങിയവര്‍ സംസാരിച്ചു. സംഗീത് കുമാര്‍ സ്വാഗതവും രാജ് നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: