കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,535 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 20,520 രൂപയായിരുന്നു.
കഴിഞ്ഞ നവംബറില്‍ സ്വര്‍ണവില 24,240 രൂപയായി കൂടി റെക്കോര്‍ഡിട്ടിരുന്നു . എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 18നു പവന് 19,720 രൂപയായി സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കിലെത്തി . പിന്നീട് വില ഉയര്‍ന്ന് ഇരുപതിനായിരം കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: