കൊല്ലം: വാക്കേറ്റം തടയാന്‍ ശ്രമിച്ച കട ഉടമയെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു. കൊല്ലം പ്രണവം സിനിമാ തീയറ്ററിന് സമീപം സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന മൂലക്കടയില്‍ ഇന്നലെ ഉച്ചക്ക് 12.30ന് ആണ് സംഭവം. യുവാക്കളുടെ ആക്രമണത്തില്‍ കട ഉടമ പട്ടത്താനം പത്മവിഹാറില് മുരളീധരനാണ്(ഉണ്ണി-43) പരിക്കേറ്റത്. കമ്പിവടികാണ്ടുള്ള അടിയേറ്റ് തലയ്ക്കാണ് പരിക്ക്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
റോഡില്‍ ബൈക്ക് പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് സമീപവാസിയുമായി മൂന്നു യുവാക്കള്‍ തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനുശേഷം സ്ഥലത്തുനിന്നുപോയ യുവാക്കള്‍ അല്പസമയത്തിനുശേഷം മറ്റൊരാളുമായി ഓട്ടോയില്‍ എത്തിയാണ് ആക്രമണം നടത്തിയത്.
കടയ്ക്കുള്ളില്‍ വച്ചുണ്ടായ വാക്കേത്തിനിടെ തടസം പിടിക്കാന്‍ ശ്രമിച്ച മുരളീധരനെ യുവാക്കളിലൊരാള്‍ ആക്രമിക്കുകയായിരുന്നു. കടയിലെ സാധനങ്ങള്‍ അലങ്കോലമാക്കിയ യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വന്ന ഓട്ടോയില്‍ രക്ഷപെട്ടു. എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ജീപ്പ്പില്‍ മുരളീധരനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ മൂന്ന് തുന്നലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: