കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ കോട്ടയം-കഞ്ഞിക്കുഴിയില്‍ ആരംഭിച്ച കൊശമറ്റം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സ്പെഷ്യാലിറ്റി സെന്റര്‍ ആശുപത്രി ധനകാര്യമന്ത്രി കെ.എം. മാണി ഉത്ഘാടനം ചെയ്തു. കോട്ടയത്ത് ആദ്യമായി സജ്ജീകരിച്ചിരിക്കുന്ന 3ഡി ലാപ്റോസ്കോപ്പിയുടെയും, അത്യാധുനിക ലാമിനാര്‍ ഫ്ളോ ഓപ്പറേഷന് തിയറ്ററിന്റെയും ഉത്ഘാടനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. ഓര്‍ത്തോപീഡിക് സെന്റര്‍ ജോസ്. കെ. മാണി എം.പിയും, ആധുനിക ഗൈനക്കോളജ് ആന്‍ഡ് ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക് വി.എന്‍. വാസവന് മുന്‍ എം.എല്‍.എ യും, കാഷ്വാല്‍റ്റി സെന്റര്‍ മുന്‍സിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാറും, ഡയബറ്റിക് ക്ലിനിക്ക് മുന്‍ചെയര്‍മാന്‍ സണ്ണി കലൂരും , മള്‍ട്ടി സ്ലൈസ്സി.ടി സ്കാന്‍, 4ഡി അള്‍ട്രാസൗണ്ട് സ്കാന്‍, മാമോഗ്രാം, ഡിജിറ്റല്‍ ഒ.പി.ജി, എക്സ്-റേ യൂണിറ്റ് എന്നിവ അഡ്വ. വി.ബി ബിനുവും ഉത്ഘാടനംചെയ്തു. മാനേജിംഗ് ഡയറക്ടര്‍ മാത്യു. കെ. ചെറിയാന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, മുന്‍ കൗണ്‍സിലര്‍ ജിബി ജോണ്‍, എക്സി ക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ യും ആയ ജോര്‍ജ്ജ് തോമസ്, ഹെല്‍ത്ത് കെയര്‍ സി.ഇ.ഒ ഫിലിപ്പ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: