ന്യൂദല്‍ഹി: 2013ലെ അര്‍ജുന അവാര്‍ഡിന് വിരാട് കോഹ്ലി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ബിസിസിഐയാണ് മധ്യ നിര ബാറ്റ്സ്മാനായ വിരാടിനെ നാമ നിര്‍ദ്ദേശം ചെയ്തത്.
ഐപിഎല്ലിലെ ആറാം എഡിഷനില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ നായകനായ വിരാട് റണ്‍വേട്ടയില്‍ മുന്‍ നിരയിലാണ്. കളിയുടെ എല്ലാ മേഖലയിലും നീതി പുലര്‍ത്തുന്ന വിരാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയില്‍ നിര്‍ണായക സാന്നിധ്യമാണ്.
കായിക രംഗത്തെ ആജീവനാന്ത സംഭവനയ്ക്ക് സുനില്‍ ഗവാസ്ക്കറിനെയാണ് ധ്യാന്‍ചന്ദ് അവാര്‍ഡിന് നിര്‍ദ്ദേശിക്കാന്‍ സാധ്യത. ഇന്ത്യന്‍ ഓപ്പണറായിരുന്ന സുനില്‍ ഗവാസ്ക്കര്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മുന്‍ നിര ക്രിക്കറ്റ് താരങ്ങളിലാരും തന്നെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നില്ല. പ്രത്യക്ഷമായി ഇത് കായിക മന്ത്രാലയവും ബിസിസിഐയും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രശ്നമാണെന്നാണ് അറിയുന്നത്.
2011ല്‍ ലോകകപ്പ് നേടിയിട്ടും വിരാട് കോഹ്ലി റണ്‍വേട്ടക്കാരില്‍ മുന്‍ നിരക്കാരില്‍ ഒരാളായിരുന്നിട്ടും ബിസിസിഐ അവാര്‍ഡിന് പേരുകള്‍ അയച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: