ദമാസ്ക്കസ്: സിറിയന്‍ പ്രധാനമന്ത്രി വെയ്ല് അല്‍ ഹഖി ബോംബ് ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച്ച സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിലായിരുന്നു ആക്രമണം. ഒട്ടേറെ നാശനഷ്ടമുണ്ടാക്കിയ സ്ഫോടനത്തില്‍ അല്‍ ഹഖിയുടെ അംഗരക്ഷകന് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുള്ള സ്ഥലമാണ് അക്രമികള്‍ ബോംബ് വയ്ക്കാന്‍ തെരഞ്ഞെടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. ചാവേറാക്രമണമാണെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സിറിയന്‍ സൈനിക വൃത്തങ്ങള്‍ സൂചന നല്കി. ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് അല്‍ ഹഖി രക്ഷപ്പെട്ടത്.
പ്രധാനമന്ത്രിക്ക് പരിക്കുകളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അല്‍ ഹഖി കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തത്.
അതേസമയം, ആഭ്യന്തരയുദ്ധം രൂക്ഷമാകുന്ന സിറിയയില്‍ അമേരിക്ക കൂടുതല്‍ ഇടെപടലുകള്‍ നടത്തിയേക്കുമെന്നാണ് സൂചന. സിറിയയിലെ ആഭ്യന്തരകലാപത്തില്‍ ഇടപെടണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പ്രസിഡന്റ് ഒബാമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ സിറിയന്‍ പ്രസിഡനൃ ബാഷര്‍ അല്‍ അസദിനെതിരെ പൊരുതുന്ന വിമതര്‍ക്ക് അമേരിക്കയില്‍ നിന്ന് കൂടുതല്‍സഹായം ലഭ്യമാകുമെന്ന് ഉറപ്പാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: