കൊല്ലം: യുഡിഎഫ് ഭരണത്തില്‍ ക്രിസ്ത്യന്‍- മുസ്ലീം പ്രീണനമുണ്ടെന്ന ആക്ഷേപം ശക്തിയാര്‍ജ്ജിച്ച കാലത്ത് നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൈവരിച്ചത് എല്‍ഡിഎഫ് ആണെന്ന് കേരള ദലിത് ഫെഡറേഷന് (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്. സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള പാര്‍ട്ടി സിപിഎമ്മും ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള മുന്നണി എല്‍ഡിഎഫുമാണ്. ഹൈന്ദവവികാരത്തിന്റെ പേരില്‍ വോട്ട് ലഭിച്ചിട്ടുള്ളത് എല്‍ഡിഎഫിനാണ്. കെ.ആര്. ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെഎസ്എസ്, ആര്. ബാലകൃഷ്ണപിള്ള നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ്(ബി), എം.വി. രാഘവന് നേതൃത്വം നല്കുന്ന സിഎംപിയിലും 90 ശതമാനവും ഹിന്ദുക്കളാണ്. അവര്‍കൂടി എല്‍ഡിഎഫില്‍ ചേര്‍ന്നാല്‍ എല്‍ഡിഎഫ് വിശാല ഹിന്ദുമുന്നണിയും യുഡിഎഫ് മതന്യൂനപക്ഷ മുന്നണിയുമായി മാറുമെന്നും മുന്നറിയിപ്പ് നല്കി.
വര്‍ക്കിംഗ് പ്രസിഡന്റ് ടി.പി. ഭാസ്കരന് അധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ. തങ്കപ്പന്, ബി.സി. രാധാകൃഷ്ണന്, പി.ടി. ജനാര്ദ്ദനന്, കെ. ശിവദാസന്‍, ടി. ഗിരിധരന്, പി.എം. സുകുമാരന്‍, ഐവര്‍കാല ദിലീപ്, കെ. ഭരതന്, എസ്.പി. മഞ്ജു, ബി. സന്തോഷ്കുമാര്‍, വി.വി. ലീന തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: