ആനീസ് കണ്മണി ജോയ്: ആതുരസേവന രംഗത്ത് നിന്നും ഭരണാധികാരത്തിന്റെ ഇടനാഴിയിലേക്ക് കാലെടുത്ത് വച്ച പെണ്‍കുട്ടി, ആനീസ് കണ്മണി ജോയ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക്(ഐഎഎസ്) യോഗ്യത നേടുന്ന ആദ്യ നഴ്സ് എന്ന ബഹുമതിയ്ക്ക് അര്‍ഹയാണ് ആനിസ്. എറണാകുളം ജില്ലയിലെ പാമ്പാക്കുട സ്വദേശിയായ ആനിസ് പാരപ്പിള്ളില് ജോയ്-ലീല ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആനിസ് ഐഎഎസിന് വേണ്ടിയുള്ള പരശീലനം ആരംഭിച്ചതുതന്നെ.
സാധാരണ കര്‍ഷക കുടുംബത്തില്‍ അംഗമായ തന്നെ ഐഎഎസ് കാരിയാക്കുകയെന്ന അച്ഛന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്നതിനൊടൊപ്പം സ്വന്തം രാജ്യത്തെ സേവിക്കുന്നതിനുള്ള ഉത്തമ മാര്‍ഗ്ഗമായിട്ടാണ് ആനിസ് ഈ പദവിയെ കണ്ടത്. നഴ്സായിരുന്നതുകൊണ്ട് പല വിഭാഗക്കാരുമായുള്ള ഇടപെടലുകളും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും ഉന്നത പരീക്ഷയില്‍ വിജയം നേടുന്നതിന് ഈ യുവതിയെ ഏറെ സഹായിച്ചിട്ടുണ്ട്. ഐഎഎസ് എന്നതൊരു ബാലി കേറാമലയല്ലെന്ന് സ്വന്തം വിജയം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ആനീസ്. കേവലം ഒരു ജോലി മാത്രം സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ വ്യത്യസ്തമായിചിന്തിക്കാന് ആനിസിന് കഴിഞ്ഞു. ആനുകാലിക സംഭവങ്ങള്‍ മനസ്സിലാക്കുക, കാര്യങ്ങള്‍ വിശകലനം ചെയ്യുക, ഇതിനൊപ്പം കഠിനാധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ഐഎഎസ് നേടാന്‍ സാധിക്കുമെന്നാണ് ആനിസിന്റെ സാക്ഷ്യപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: