അഞ്ചല്‍: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ശിവഗിരി സന്ദര്‍ശനം സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു. മോഡി വന്നുപോയെങ്കിലും മോഡിയെ കാണാന്‍ ശിവഗിരിയിലെത്തിയ ജനക്കൂട്ടത്തില്പെട്ടുപോയ സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് സിപിഎം നിരീക്ഷിക്കുന്നത്. നരേന്ദ്രമോഡി ശിവഗിരിയില്‍ എത്തുന്നതിനെ സന്തോഷപൂര്‍വം നോക്കിക്കണ്ട ശിവഗിരിമഠവും ഗുരുധര്‍മ്മ പ്രചരണസഭയും മാര്‍ക്സിസ്റ്റ് വിളറി കണ്ടതായി പോലും ഭാവിച്ചില്ല. എന്നാല്‍ നരേന്ദ്രമോഡിയെ ഭാരതത്തിന്റെ ഭാവി നേതാവായി കണ്ട ജനം ഒന്നടങ്കം ശിവഗിരിയിലേക്ക് പ്രവഹിക്കുകയായിരുന്നു. പാര്‍ട്ടിതലത്തില്‍ നല്കിയ വിലക്കുകള്‍ ലംഘിച്ച് ശിവഗിരിയില്പ്പോയതില് നടപടി എടുക്കാനാകാതെ കുഴയുകയാണ് സിപിഎം നേതൃത്വം. മുന്‍വര്‍ഷങ്ങളിലും ധര്‍മ്മമീമാംസാ പരിഷത്തില്‍ പങ്കെടുത്ത പാര്‍ട്ടി കുടുംബങ്ങളില്‍പെട്ടവരും മോഡി എത്തുന്നതറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ശിവഗിരിയില്‍ എത്തിയവരും ഇപ്പോള്‍ പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: