കണ്ണൂര്‍: കേരളത്തില്‍ മതഭീകരവാദികള്‍ക്ക് മാന്യത ലഭിക്കുന്നതുകൊണ്ടാണ് ഭീകരവാദം വളരുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച മതഭീകരക്കെതിരെ ജനശക്തി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭാരതത്തിന്റെ അതിര്‍ത്തി കാക്കുന്ന സുരക്ഷാ ഭടന്മാര്ക്ക് ലഭിക്കാത്ത മാന്യത ഭീകരര്‍ക്ക് ലഭിക്കുന്നു. മതഭീകരവാദിയായ മദനിക്ക് കേരളത്തില്‍ സ്വീകരണം നല്കുന്നു. മദനിയുടെ ഇടവും വലവും രാഷ്ട്രീയനേതാക്കള്‍ ഇടം പിടിക്കുന്നു. കേരളത്തിന്റെ എല്ലാഭാഗത്തും മതഭീകരവാദികള്‍ ആയുധ പരിശീലനം നടത്തുന്നുണ്ട്. പരിശീലനത്തിന്റെ കേന്ദ്രമായി കണ്ണൂര്‍ മാറിയിരിക്കുന്നു. ഭീകരതക്ക് എല്ലാ ഭാഗത്തു നിന്നും നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നു. ലീഗ് അധികാരത്തില്‍ വരുമ്പോള്‍ മാത്രം ഇത്തരം ആയുധ പരിശീലനങ്ങള്‍ വ്യാപകമാകുന്നു. ഇസ്ലാമിക ഭീകരവാദത്തിന്റെ ചൂട് 1921 മുതല്‍ തന്നെ മലയാളികള്‍ അനുഭവിച്ചു തുടങ്ങിയെന്നും ശശികല ടീച്ചര്‍ പറഞ്ഞു. നോട്ടിനും വോട്ടിനും വേണ്ടി രാഷ്ട്രീയക്കാര്‍ രാജ്യത്തെ വില്‍ക്കുകയായിരുന്നു.
മാറാട് കൂട്ടക്കൊലയുടെ പത്താം വാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ മതഭീകരവാദത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിന് നാം തയ്യാറാകണം. എല്ലാ കേസുകളും സിബിഐ അന്വേഷിക്കുന്ന കേരളത്തില്‍ മാറാട് കേസ് മാത്രം സിബിഐ അന്വേഷിക്കുന്നില്ല. അധ്യാപകന്റെ കൈവെട്ടിമാറ്റിയ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം വ്യാപകമാവുകയാണ്. ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ശശികല ടീച്ചര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 27 ഓളം കൊലപാതകങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ നടത്തിയിട്ടുണ്ട്. ഇസ്ലാമിക രാജ്യം ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ ആയുധപരിശീലനത്തിനിടെ അറസ്റ്റിലായവരില്‍ നിന്നും ഇറാനി എന്‍ട്രി കാര്‍ഡ് ലഭിച്ച സംഭവം നമ്മെ ഞെട്ടിക്കുന്നതാണ്. സര്‍ക്കാറിന് നിയന്ത്രണമില്ലാത്ത തരത്തില്‍ ആണവശേഷിയുള്ള രാജ്യമാണ് ഇറാന്.
എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡ് വെറും നാടകം മാത്രമാണ്. മുന്‍കൂട്ടി അറിയിച്ചതിനു ശേഷമാണ് പോലീസ് വ്യാപകമായ റെയ്ഡ് നാടകം നടത്തിയത്. യോഗയുടെ മറവില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്ന മതഭീകരവാദികള്‍ക്കെതിരെ നാം കരുതിയിരിക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി സംസാരിച്ചു. ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ബി.പ്രജില്‍ അധ്യക്ഷത വഹിച്ചു. കെ.ജി.ബാബു സ്വാഗതവും ഉല്ലാസ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: