കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് – എന്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ പോലീസ് നടത്തുന്ന റെയ്ഡ് പ്രസഹനമാണെന്നും ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചപറ്റിയതായും യൂത്ത് ലീഗ് സംസ്ഥാനനേതാക്കള്‍. കണ്ണൂര്‍ നാറാത്ത് എന്‍ഡിഎഫ്- പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ് നടത്തി ഒരു ദിവസം കഴിഞ്ഞാണ് മറ്റു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ഇപ്പോള്‍ പോലീസ് നടത്തുന്നത് തമാശാ റെയ്ഡ് ആണ്.
പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു കേന്ദ്രത്തില്‍ റെയ്ഡ് നടത്തുമ്പോള്‍ മറ്റുകേന്ദ്രങ്ങള്‍ ഒഴിവാക്കിയത് ദുരൂഹമാണ്. പോലീസില്‍ നിന്ന് എന്ഡിഫിന് വിവരം ലഭിക്കുന്ന സ്രോതസ്സുകളെ പുറത്തുകൊണ്ട് വരണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം.പോലീസ് സേനക്കകത്തും ഇവര്‍ക്ക് സ്വാധീനമുണ്ട്. കേസന്വേഷണം എന്‍.ഐ.എ യെ എല്പിക്കണമെന്നും മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സുബൈര്‍ കോഴിക്കോട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യോഗക്ലാസ് നടത്തുകയാണെന്ന എന്‍ഡിഎഫ് വിശദീകരണം ആയുധശേഖരം പിടിക്കപ്പെട്ടപ്പോഴുള്ള ദുര്‍ബലമായ ന്യായീകരണം മാത്രമാണ്. എന്‍ഡിഎഫിനെ സഹായിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണം. എന്‍ഡിഎഫ് കേന്ദ്രത്തില്‍ നടന്ന റെയ്ഡിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പ്രതികരിക്കാത്തത് ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണ്.
2006-11 കാലഘട്ടത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ എന്‍ഡിഎഫ് വളര്‍ന്നത്. കണ്ണൂരില്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സിപിഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തടിയന്റെവിട നസീറിനെയും ഗവാസിനെയും വെറുതെവിട്ടതും കോടിയേരിയുടെ കാലത്തായിരുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: