ബോസ്റ്റണ്‍: ബോസ്റ്റണ്‍ ബോംബാക്രമണത്തില്‍ ന്യൂയോര്‍ക്ക് ടൈം സ്ക്വയറും ലക്ഷ്യം വച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക് മേയറാണ് ഈ കാര്യം അറിയിച്ചത്. ബോസ്റ്റണ്‍ ആക്രമണത്തിന് ശേഷം അവശേഷിച്ച സ്ഫോടക വസ്തുക്കളാണ് ഇതി വേണ്ടികരുതിയത്.
ഷൊകാര് സരനേവിനെ ചോദ്യം ചെയ്തതിന് ഇടയിലാണ് ഇക്കാര്യം വെളിവായതെന്ന് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്, പോലീസ് കമ്മീഷണര്‍ റെയ്മണ്ട് കെല്ലി എന്നിവര്‍ വ്യക്തമാക്കി. ടൈം സ്ക്വയറില്‍ സ്ഫോടനം നടത്താനെത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം കണ്ടെത്തിയിരുന്നു.
നേരത്തെ ഷൊകാര് സരനേവിന്റെ മുതിര്‍ന്ന സഹോദരന് ടമോറിയന് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: