മലപ്പുറം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ദയനീയ പരാജയമാകുന്നു. മലബാറിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര മദ്ധ്യ കേരളത്തിലേക്ക് കടന്നെങ്കിലും കാര്യമായ ശ്രദ്ധയോ ചലനമോ സൃഷ്ടിക്കാന്‍ യാത്രക്ക് ആയിട്ടില്ല.പാര്‍ട്ടിക്കുള്ളില്‍ പ്രത്യേകിച്ചും ജില്ലാ ഘടകങ്ങളിലും അതിന് താഴെയും ശക്തമായി നിലനില് ക്കുന്ന ഗ്രൂപ്പ് പോര് യാത്രയുടെ നിറം കെടുത്തി. എ ഗ്രൂപ്പ് യാത്രയെ പാടെ അവഗണിച്ചിരിക്കുകയാണ്. എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടിവിഭാഗം യാത്രയോട് സഹകരിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം അണികളും ഈ ആഹ്വാനം തള്ളികളഞ്ഞു.
ആന്റണി പക്ഷക്കാരായ യഥാര്‍ത്ഥ എ ഗ്രൂപ്പ് നേതൃത്വവും പ്രവര്‍ത്തകരും തുടക്കം മുതലെ യാത്രയോട് നിസഹകരണം പ്രഖ്യാപിച്ച് നില്‍പ്പാണ്. ഐ ഗ്രൂപ്പിനുള്ളിലും ഒരു വിഭാഗം മാത്രമാണ് യാത്രയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. മറുപക്ഷം പാരയുമായി സജീവമാണ്. ഈ ഗ്രൂപ്പ് പോര് കേരളയാത്രയുടെ സ്വീകരണ സമ്മേളനങ്ങളെയെല്ലാം ബാധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലായിരുന്നു ഇന്നലെ പര്യടനം. ജില്ലാ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പോലും വളരെ കുറച്ച് പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തത്. മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും നേതാക്കളുടെയും അഭാവം കാര്യമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കാര്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളൊന്നും മുന്നോട്ടുവെക്കാനില്ലാതെ നടത്തുന്ന യാത്ര ഒരു പ്രഹസനമായി മാറുന്നുവെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ഉയരുന്ന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: