കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാണെന്ന് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ പറഞ്ഞു. രാഷ്ട്രീയമല്ല നല്ല ഭരണമാണ് പ്രധാനം. അഴിമതി രഹിതഭരണവും മദ്യ നിരോധനവും നടപ്പാക്കിയ സംസ്ഥാനമാണ് ഗുജറാത്ത് എന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവഗിരി സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ മോദി ഫോണിലൂടെ കൃഷ്ണയ്യരുമായി സംസാരിച്ചിരുന്നു. ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ച മോദി അദ്ദേഹത്തിന് ഐശ്വര്യങ്ങളും നേര്‍ന്നു. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച കൃഷ്ണയ്യര്‍ മോദിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: