കൊട്ടാരക്കര: അധ്യാപകരും വിദ്യാര്‍ത്ഥികളും ഏക മനസ്സോടെ പ്രയത്നിച്ചപ്പോള്‍ സാധാരണക്കാരന്റെ വിദ്യാഭ്യാസ സ്ഥാപനം ഇത്തവണ നൂറുമേനി കൊയ്തു. മെയിലം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളായ പെരുംകുളം പിവിഎച്ച്എസ് ആണ് കഠിന പ്രയത്നത്തിലൂടെ എസ്എസ്എല്‍സി പരീക്ഷ എഴുതിയ എല്ലാവരേയും ഇത്തവണ വിജയിപ്പിച്ചെടുത്തത്. 61 പേര് പരീക്ഷയെഴുതിയതില്‍ 61 പേരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പരാധീനതകളുടെ കഥപറയാന്‍ കഴിയുന്ന ഈ വിദ്യാലയം. കഴിഞ്ഞ വെക്കേഷന് സമയം മുതല്‍ പരീക്ഷാദിനം വരെ വൈകിട്ടും രാത്രിയിലും സ്പെഷ്യല്‍ ക്ലാസ് എടുത്തും പിന്നോക്കം നില്ക്കുന്ന കുട്ടികളെ മുന്നോക്കം ആക്കാന്‍ വേണ്ടി കഠിന പ്രയത്നം തന്നെ നേടിയെടുത്തതാണ് തിളക്കത്തിന് മാറ്റുകൂട്ടുന്നത്.
ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും സാധാരണക്കാരാണ് എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. പാഠ്യവിഷയങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ കലാ, കായിക അഭിരുചിയിലും മുന്നിലാണ് ഈ സ്കൂള്‍. റിപ്പബ്ലിക്ദിന പരേഡിലും കലോത്സവങ്ങളിലും തങ്ങളുടെ പേരെഴുതി ചേര്‍ക്കാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ കുറേനാളായി ഇവിടെ ചാര്‍ജെടുത്ത അര്‍പ്പണബോധമുള്ള ഒരുകൂട്ടം അധ്യാപകര്‍ക്ക് എന്നും അഭിമാനിക്കാം. തങ്ങളുടെ പ്രയത്നം വൃഥാവിലായില്ല എന്ന ചാരിതാര്‍ത്ഥ്യത്തോടെ. ടൗണിലെ സര്‍ക്കാര്‍ പെണ്പള്ളിക്കൂടവും ഇത്തവണ നൂറുമേനി കൊയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: