പാരീസ്: സ്വവര്‍ഗവിവാഹത്തിന് നിയമ പരിരക്ഷ നല്കുന്ന ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്കി. 225 നെതിരേ 321 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. സ്വവര്‍ഗവിവാഹിതര്‍ക്ക് കുട്ടികളെ ദത്തെടുക്കാമെന്നും പുതിയ ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ആഹ്ലാദ പ്രകടനത്തോടെയാണ് സ്വവര്‍ഗാനുരാഗികള്‍ ബില്ലിനെ സ്വാഗതം ചെയ്തത്.
ഇക്കാര്യം ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ അടുത്തിടെ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ സംഘടിപ്പിച്ച പൊതു ചര്‍ച്ചകളിലെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നടപടി. ആദ്യ സ്വവര്‍ഗ വിവാഹം ജൂണില്‍ നടക്കും. ഈ വിവാഹത്തോടെ രാജ്യത്ത് ഏറെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ബില്‍ പാസാക്കികൊണ്ട് പാര്‍ലമെന്റ് വ്യക്തമാക്കി.
സാമൂഹ്യവ്യവസ്ഥിതിയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതെന്നാണ് ഈ ബില്ലിനെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദേ വിശേഷിപ്പിച്ചിരുന്നത്. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്കുന്ന പതിനാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: