ടോക്യോ: ഇന്ത്യയുടെ ആകാശവും ഭൂമിയും അതിക്രമിച്ച് കയ്യടക്കാന്‍ ശ്രമിക്കുന്ന ചൈന ജപ്പാന്റെ ദ്വീപുകളിലേക്ക് കടന്നു കയറുന്നതും തുടരുകയാണ്. അതേസമയം, തങ്ങളുടെ അധികാരപരിധിയിലുള്ള ദ്വീപുകളിലേക്ക് അതിക്രമിച്ച് കടക്കുന്ന ചൈനക്ക് ജപ്പാന് മുന്നറിയിപ്പ് നല്കി.
കടന്നുകയറ്റശ്രമം തുടര്‍ന്നാല്‍ സൈന്യമായിരിക്കും മറുപടി നല്‍കുന്നതെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബേ പറഞ്ഞു. എട്ട് ചൈനീസ് കപ്പലുകള്‍ ഇരുരാജ്യങ്ങളും അവകാശമുന്നയിക്കുന്ന കിഴക്കന്‍ ചൈനാസമുദ്രത്തിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്നാണ് ആബേയുടെ മുന്നറിയിപ്പ്.
ജപ്പാന് പാര്‍ലമെന്റിലാണ് ഷിന്‍സൊ ആബേ ചൈനക്കെതിരെ പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ അധീനതയിലുള്ള ദ്വീപിലേക്ക് കടന്നുകയറിയ ചൈനീസ് കപ്പലുകള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന പാര്‍ലമെന്റംഗങ്ങളുടെ ചോദ്യത്തിന് അവരെ സൈന്യം തുരത്തുമെന്നായിരുന്നു ആബേയുടെ മറുപടി.
ജപ്പാന്റെ അധീനതയിലുള്ള സെനാകു ചെയ്ന്‍ എന്ന ദ്വീപിലേയ്ക്കാണ് ചൈനീസ് കപ്പലുകള്‍ എത്തിയത്. മത്സ്യസമ്പത്തും എണ്ണപ്രകൃതിവാതക നിക്ഷേപം കൊണ്ടും സമ്പുഷ്ടമാണ് സെനാക്കു ചെയ്ന്‍ ദ്വീപ്. സാമ്പത്തിക പ്രാധാന്യമര്‍ഹിക്കുന്ന മേഖലയായതിനാലാണ് ഇരുരാജ്യങ്ങളും ഇതിനുവേണ്ടി ശക്തമായി പോരടിക്കുന്നത്. ദ്വീപിലേക്കുള്ള ചൈനീസ് കപ്പലുകളുടെ കടന്നുകയറ്റത്തില്‍ ജപ്പാന് ടോക്ക്യോയിലെ ചൈനീസ് അംബാസിഡറെ പ്രതിഷേധമറിയിച്ചിരുന്നു. ചൈനയുടെ കിഴക്കന്‍ സമുദ്രഭാഗത്തുള്ള ചെയ്ന്‍ ദ്വീപില്‍ നിന്നാണ് കപ്പലുകള്‍ വന്നതെന്ന് ജപ്പാന് തീരദേശ സേന പറഞ്ഞു. തീരദേശ സേന ഈ പ്രദേശത്ത് നിരീക്ഷണം നടത്തി വരുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പും ചൈനയുടെ കപ്പലുകള്‍ ജപ്പാന് അധീനതയിലുള്ള ദ്വീപുകളിലേയ്ക്ക് വന്നിരുന്നെന്ന് ജപ്പാന് കുറ്റപ്പെടുത്തി. ചൈനയുടെ ഈ കടന്നു കയറ്റം വളരെ ശോചനീയവും അസ്വീകാര്യവുമാണെന്ന് ജപ്പാന് ചീഫ് കാബിനറ്റ് സെക്രട്ടറി യൊഷിഹിദേ സുഗ പറഞ്ഞു. ഷിന്‍സൊ ആബേ ജപ്പാനില്‍ അധികാരത്തിലെത്തിയതോടെയാണ് ജപ്പാനെതിരെ ചൈന നീക്കം ശക്തമാക്കിയത്. അടുത്തിടെ തര്‍ക്കമേഖലയില്‍ കടന്ന് ചൈനീസ് വിമാനം നിരീക്ഷണ പറക്കല്‍ നടത്തിയതും ഇത് തുടര്‍ന്നാല്‍ തടയാന്‍ ജപ്പാന് പോര് വിമാനങ്ങള്‍ സജ്ജമാക്കിയതും ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ജപ്പാന് പാര്‍ലമെന്റംഗങ്ങള്‍ ടോക്യോയിലെ വിവാദമായ യാസുക്കുനി യുദ്ധസ്മാരകം സന്ദര്‍ശിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്. 1868ലെ ബോഷിന് വാര് മുതല്‍ രണ്ടാംലോകമഹായുദ്ധംവരെയുള്ള വിവിധ യുദ്ധങ്ങളില്‍ മരിച്ച സൈനികര്‍ക്കായുള്ള ജപ്പാന്റെ സ്മാരകമന്ദിരമാണിത്. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന് ചൈനയോടും ദക്ഷണികൊറിയയോടും ചെയ്ത ക്രൂരതകള്‍ ഇരുരാജ്യങ്ങളെയും ഇന്നും വെറിപിടിപ്പിക്കുന്നതാണ്. ജപ്പാന്റെ ക്രൂരമായ സാമ്രാജ്യത്വ നടപടികളുടെ സ്മാരകമായാണ് ടോക്യോയിലെ യാസുക്കുനി അറിയപ്പെടുന്നത്. ഭൂതകാലത്തിന്റെ പേരില്‍ ജപ്പാന് പ്രായശ്ചിത്തം ചെയ്യണമെന്നാണ് ജപ്പാന് പാര്‍ലമെന്റംഗങ്ങള്‍ കൂട്ടത്തോടെ സ്മാരകം സന്ദര്‍ശിച്ചതിനോട് ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. എന്നാല്ചൈനയുടെ അപ്രീതി കണക്കിലെടുക്കാതെ കൂടുതല്‍ പാര്‍ലമെന്റംഗങ്ങള്‍ യുദ്ധസ്മാരകം സ്ന്ദര്ശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ 168 അംഗങ്ങള്സ്മാരകം സന്ദര്‍ശിച്ചതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: