തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ കുപ്രസിദ്ധ ഗൂണ്ട ഓംപ്രകാശ് അടക്കം ആറു പേര് കുറ്റവാളികളെന്നു വിചാരണക്കോടതി. എട്ടാംപ്രതി സജുലാലിനെ വെറുതേ വിട്ടു. തിരുവനന്തപുരം ഒന്നാംക്ലാസ് അഡിഷനല്‍ സെഷന്‍സ് കോടതിയാണു കുറ്റവാളികളെ പ്രഖ്യാപിച്ചത്.
അമ്പലമുക്ക് കൃഷ്ണകുമാര്‍, കൊച്ചുവാവ എന്ന പ്രതീഷ്, ജമന്തി അരുണ്‍, പ്രശാന്ത്, വേണുക്കുട്ടന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇവrക്കുള്ള ശിക്ഷ 27ന് പ്രഖ്യാപിക്കും. 2007 ഫെബ്രുവരി 20-ന് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കേസ് കഴിഞ്ഞ് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ ചാക്ക ബൈപാസ് റോഡില്‍ വച്ച് പ്രതികള്‍ പിന്തുടര്ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: